Latest NewsNewsBusiness

ഉത്സവ കാലയളവിൽ വമ്പൻ ഹിറ്റായി ഒഎൻഡിസി, കൂടുതൽ വ്യാപാരികളുടെ പങ്കാളിത്തം ഉടൻ ഉറപ്പുവരുത്തും

അധികം വൈകാതെ 3 ലക്ഷത്തിലധികം വ്യാപാരികളുടെ പങ്കാളിത്തം ഒഎൻഡിസി ഉറപ്പുവരുത്തുന്നതാണ്

ഉത്സവ കാലയളവിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് കേന്ദ്രസർക്കാറിന്റെ ഒഎൻഡിസി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) പ്ലാറ്റ്ഫോം. കുറഞ്ഞ കാലയളവിനുള്ളിൽ റെക്കോർഡ് ഇടപാടുകളാണ് ഒഎൻഡിസി മുഖാന്തരം നടന്നിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബർ വരെയുള്ള ഉത്സവ നാളുകളിൽ ഏകദേശം 47.5 ലക്ഷം ഇടപാടുകളാണ് ഒഎൻഡിസി വഴി നടന്നിരിക്കുന്നത്. വരും മാസങ്ങളിൽ ഈ ഇടപാടുകളുടെ എണ്ണം 70 ലക്ഷമായി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവിൽ, 2.35 ലക്ഷം വ്യാപാരികൾ ഒഎൻഡിസിയുടെ ഭാഗമായിട്ടുണ്ട്. അധികം വൈകാതെ 3 ലക്ഷത്തിലധികം വ്യാപാരികളുടെ പങ്കാളിത്തം ഒഎൻഡിസി ഉറപ്പുവരുത്തുന്നതാണ്.

ഇത്തവണത്തെ ഉത്സവ സീസണിൽ ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇടപാടുകൾ നടന്നിട്ടുള്ളത്. ഇക്കാലയളവിൽ നൽകിയ വിവിധ ഓഫറുകൾ ഇടപാടുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ഭക്ഷണത്തിന്റെയും, പലചരക്ക് സാധനങ്ങളുടെയും വിപണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ, ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇലക്ട്രോണിക്സ്, ഫാഷൻ, ആരോഗ്യം തുടങ്ങിയ മേഖലകളിലും ഒഎൻഡിസി കയ്യൊപ്പ് പതിപ്പിച്ചു.

Also Read: അസാധാരണ മുന്നേറ്റവുമായി ഇന്ത്യൻ ഓഹരി വിപണി, വിദേശ നിക്ഷേപകരുടെ എണ്ണം കുത്തനെ ഉയരുന്നു

മൊത്തം ഇടപാടുകളുടെ 35 ശതമാനവും ഭക്ഷണ വിതരണമാണ്. പലചരക്ക് സാധനങ്ങൾ 10-12 ശതമാനവും, ഫാഷൻ സാധനങ്ങൾ 30 ശതമാനവും, ഇലക്ട്രോണിക്സ് മറ്റ് വിഭാഗങ്ങളിലുമായുള്ള ഉൽപ്പന്നങ്ങൾ 25 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്. അധികം വൈകാതെ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം ഒഎൻഡിസിയുടെ സേവനം എത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button