KeralaLatest NewsNews

അത്യപൂർവ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്: അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അത്യപൂർവ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓർമ്മ നശിക്കാതെ Awake craniotomy പ്രകാരം പൂർണമായി നീക്കം ചെയ്തു. രോഗിയുടെ സംസാരം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെ മുഴയായതിനാൽ ഓപ്പറേഷൻ ചെയ്ത ശേഷം സംസാരം നഷ്ടപെടാനുള്ള സാധ്യത വളരെയായിരുന്നു. അത് മറികടക്കാൻ രോഗിയെ സംസാരിപ്പിച്ചു കൊണ്ടാണ് ഓപ്പറേഷൻ നടത്തിയത്.

Read Also: പാർലമെൻ്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം: മഹുവ മൊയ്ത്രയ്ക്കെതിരായ റിപ്പോർട്ട് പരിഗണിക്കുമെന്ന് സൂചന

സ്വകാര്യ മേഖലയിൽ 5 ലക്ഷത്തോളം ചെലവ് വരുന്ന ഓപ്പറേഷനാണ് സൗജന്യമായി ചെയ്തുകൊടുത്തത്. ഓപ്പറേഷന് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ഡോ സുനിൽ കുമാറിന്റെ നേതൃത്തിലുള്ള ന്യൂറോസർജറി വിഭാഗവും, ഡോ ബാബുരാജിന്റെ നേതൃത്തിലുള്ള അനസ്തേഷ്യ വിഭാഗത്തിലെ ഡോ ബിന്ദു, ഡോ സുനിൽകുമാർ, ഡോ നിഹിത എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: രോ​ഗനിർണയത്തിൽ അപാകത, അഞ്ചാം ക്ലാസുകാരിക്ക് ജീവൻ നഷ്ടമായി, തൃശൂർ മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button