Latest NewsIndiaNews

മിഗ്ജൗമ് ചുഴലിക്കാറ്റ്: ആന്ധ്രയിലും തമിഴ്‌നാട്ടിലും കനത്ത ജാഗ്രത

ചെന്നൈ: മിഗ്ജൗമ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാടും ആന്ധ്രയും അതീവജാഗ്രതയിൽ. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് ആണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്,  വിഴുപ്പുറം ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു.

സ്വകാര്യ  സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button