KeralaLatest News

മുഖ്യമന്ത്രിയുടെ കണ്ണിൽ എൻസിസി കേഡറ്റിന്റെ കൈ തട്ടി, വേദന കൊണ്ട് പുളഞ്ഞ പിണറായിയുടെ മുഖം തടവി സോറി പറഞ്ഞ് കേഡറ്റ്

മലപ്പുറം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ തട്ടി. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയത്. ഇതോടെ വേദന കൊണ്ട് അസ്വസ്ഥനായ മുഖ്യമന്ത്രി വീണ്ടും കസേരയിലിരുന്ന് കണ്ണട ഊരി തൂവാല കൊണ്ട് അൽപനേരം കണ്ണ് തുടച്ചു.

ഉടൻ കുട്ടി ഓടിവന്ന് മുഖ്യമന്ത്രിയുടെ മുഖം തടവി ക്ഷമ പറയുന്നത് വീഡിയോയിൽ കാണാം. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുമാർ വേദിയിലെത്തിയത്. ഇതിൽ ഒരു കേഡറ്റ് സല്യൂട്ട് നൽകി കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ കൊണ്ടത്.

ഇതോടെ വേദനയിൽ അസ്വസ്ഥനായി കസേരയിലിരുന്ന മുഖ്യമന്ത്രി അൽപസമയത്തിനു ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്. വേദിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ഡോക്ടർ പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button