Latest NewsKeralaNews

ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ചു: ജ്വല്ലറി ഉടമ പിടിയിൽ

കൊച്ചി: സ്വർണ്ണാഭരണം വാങ്ങാനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജ്വല്ലറി ഉടമ പിടിയിൽ. എറണാകുളം
നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ (51) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയിൽ ആഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതി.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പിടി ബിജോയി, സബ് ഇൻസ്പെക്ടർമാരായ ആൽബിൻ സണ്ണി, പിവി എൽദോസ്, എഎസ്ഐ കെ.എം സലിം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ബക്കറിനെ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button