കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി!! താരമായി പോലീസ് നായ ലിയോ

അംബേദ്കര്‍ ഉദ്യാനില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

പവായ്: കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി പോലീസ് നായ. മുംബൈ പോലീസിന്റെ ഡോബര്‍മാൻ ഇനത്തില്‍പ്പെട്ട ലിയോ എന്ന നായയാണ് കണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. നവംബര്‍ 23 അര്‍ധരാത്രിയാണ് കുട്ടിയെ കാണാതാകുന്നത്.

പവായിലെ അശോക് നഗര്‍ ചേരിയിലെ വീടിന് സമീപത്തും നിന്നുമായിരുന്നു കുട്ടിയെ കാണാതായത്. കളിച്ചുകൊണ്ടിരുന്ന കുട്ടി ഏറെ നേരമായിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

read also: ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ല, അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം: ജസ്‌നയുടെ പിതാവ്

ചേരിപ്രദേശത്ത് സി.സി.ടി.വി. ഇല്ലാതിരുന്നത് കുട്ടി എങ്ങോട്ട് പോയെന്നത് കണ്ടെത്താൻ പോലീസിനെ ബുദ്ധിമുട്ടിച്ചു. തുടർന്ന് മുംബൈ പോലീസിന്റെ ബോംബ് ഡിസ്പോസല്‍ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് അംഗമായ ലിയോയെ രംഗത്തിറക്കുകയായിരുന്നു. ലിയോയെ കുട്ടിയുടെ ടി ഷര്‍ട്ട് മണപ്പിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വീടിന്റെ അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള തുറസ്സായ പ്രദേശത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

അശോക് ടവര്‍ മേഖലയിലെ അംബേദ്കര്‍ ഉദ്യാനില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

Share
Leave a Comment