Latest NewsKerala

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം: കാർ വാഷിങ് സെന്ററിൽ പരിശോധന, ഉടമ ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഓയൂരിൽനിന്നും ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്ററിൽ പരിശോധന. സ്ഥാപനം ഉടമ പ്രതീഷ് ഉൾപ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് ശ്രീകണ്ഠേശ്വരത്തെ കാർ വാഷിം​ഗ് സെന്ററിന് സമീപത്തെ വാടക വീട്ടിൽ നിന്നും പ്രതീഷിനെ കസ്റ്റഡിയിലെടുത്തത്.

കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. കാർ വാഷിം​ഗ് സെന്ററിലെ പരിശോധനയിൽ 500 രൂപയുടെ 19 നോട്ടുകെട്ടുകൾ കണ്ടെടുത്തു.

അതേസമയം, ആറുവയസ്സുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button