ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നതായി റിപ്പോർട്ട്. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പവും, ന്യൂയോർക് സിറ്റിയുടെ മൂന്നിരട്ടി വലിപ്പമുള്ള എ23എ എന്ന മഞ്ഞുമലയ്ക്കാണ് ഇപ്പോൾ സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നത്. വലിപ്പത്തിൽ മുൻപനായ ഈ മഞ്ഞുമല ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏകദേശം 30 വർഷത്തിനുശേഷമാണ് മഞ്ഞുമല ചലിക്കാൻ തുടങ്ങിയത്. ഇവ ഇത്രയും വർഷം അന്റാർട്ടിക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
അന്റാർട്ടിക് തീരത്ത് ഉണ്ടായിരുന്ന വലിയൊരു മഞ്ഞുമലയിൽ നിന്ന് അടർന്നു മാറിയ ഭാഗമാണ് എ23എ. 1986-ൽ അന്റാർട്ടിക്കയിലെ ഫിൽച്നർ മഞ്ഞുമല പിളർന്നാണ് ഇവ രൂപം കൊണ്ടത്. ഏകദേശം 3,884 ചതുരശ്ര കിലോമീറ്റർ വലിപ്പവും, 399 മീറ്റർ കനവുമാണ് ഈ മഞ്ഞുമലയ്ക്ക് ഉള്ളത്. നിലവിൽ, ഒരു ബ്രിട്ടീഷ് ദ്വീപിനെ ലക്ഷ്യമിട്ടാണ് മഞ്ഞുമലയുടെ സഞ്ചാരപാത. അതുകൊണ്ടുതന്നെ മഞ്ഞുമലയുടെ സ്ഥാനം മാറ്റം വളരെ ആശങ്കയോടെയാണ് ഗവേഷക സംഘം കാണുന്നത്.
Also Read: സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി: പരാതി
അതിശക്തമായ കാറ്റും സമുദ്രജല പ്രവാഹങ്ങളുമാണ് മഞ്ഞുമലയുടെ സ്ഥാനമാറ്റത്തിന് പിന്നിൽ. ഇത്തരത്തിൽ ചലിക്കുന്ന മഞ്ഞുമല ഭാവിയിൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ തെക്കൻ ഭാഗത്ത് കൂടി സഞ്ചാരിച്ച് സൗത്ത് ജോർജിയയിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇവ പെൻഗ്വിനുകൾ, സീലുകൾ, വാൽസറുകൾ തുടങ്ങി നിരവധി ജീവജാലങ്ങൾക്ക് വലിയ തോതിൽ ഭീഷണി ഉയർത്താൻ സാധ്യതയുണ്ട്.
Post Your Comments