KeralaLatest News

ലീഗിന് പിന്നാലെ നാണംകെട്ട് നടക്കുന്നത് എൽഡിഎഫിനെ പിന്തുണച്ചവരെ വിഡ്ഢികളാക്കുന്ന രീതി, കോൺഗ്രസിന്റെ പോക്ക് നാശത്തിലേക്ക്

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി. എസ് എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡോ.എം.എൻ.സോമൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ എസ് എൻ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

തുഷാർ വെള്ളാപ്പള്ളിയാണ് അസി.സെക്രട്ടറി. ഡോ. ജി.ജയദേവൻ ട്രഷററുമാണ്. വിവിധ കേസുകൾ മുൻനിർത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാൽ വെള്ളാപ്പള്ളിക്ക് അനുകൂലമായാരുന്നു വിധി.

തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം, കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളെ അതിരൂക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തി. വരാനിരിനിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടുന്നതിനുള്ള പരിശ്രമത്തിലാണ് മുസ്ലിം ലീഗ് എന്ന് ആരോപിച്ച വെള്ളാപ്പള്ളി അതിന്റെ ഭാഗമായുള്ള വിലപേശലാണ് കോൺഗ്രസിനോട് ലീഗ് നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.

കൂടാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇത്തരം വിലപേശലുകൾക്കൊടുവിൽ കോൺഗ്രസ് മതിയായ സീറ്റ് നൽകുമെന്നും അത് മലബാറിൽ കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുമെന്നും വെളളാപ്പള്ളി തുറന്നടിച്ചു. അതോടൊപ്പം തന്നെ എന്തിനാണ് നാണം കെട്ട് എൽഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എൽഡിഎഫ് ലീഗിന് പിന്നാലെ പോകുന്നത് കാണുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുകയും അധികാരത്തിലേറ്റുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാടമ്പിയുടെ ശൈലി. കോൺഗ്രസ് സർവനാശത്തിലേക്ക് പോകുകയാണ്. കേരളത്തിൽ ഒരിക്കൽ കൂടി പിണറായി അധികാരത്തിൽ വരും. കേന്ദ്രത്തിൽ മോദിയും വീണ്ടും അധികാരം നേടുമെന്നും വെള്ളാപ്പളളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button