കോഴിക്കോട് : മോട്ടോര്‍ വാഹന നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും, റോബിന് മാത്രം ഇളവ് നല്‍കാനാകില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. റോബിന്‍ ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. റോബിന്‍ ബസ് കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: കരുവന്നൂർ കള്ളപ്പണ കേസ്: സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുകയാണ്. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. വാഹനത്തിന് എതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments