തലസ്ഥാനത്തെ വെള്ളപ്പൊക്കം: പരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കപ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്തും.

ആമയിഴഞ്ചാൻ തോടിന് കുറുകെയുള്ള പാലം പണിയാണ് തിരുവനന്തപുരം നഗരത്തെ വെള്ളത്തിൽ മുക്കുന്നതിൽ ഒരു പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നെല്ലിക്കുഴിയിൽ ഊരാളുങ്കൽ നിർമിക്കുന്ന പാലം പണി ഇഴഞ്ഞു നീങ്ങുന്നത് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി. കോസ്മോ ആശുപത്രിയിലടക്കം വെള്ളം കയറാൻ ഇതാണ് കാരണമെന്നാണ് പരാതി.

Share
Leave a Comment