ഡൽഹി: ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി ചെയ്യാന്‍ സുവർണ്ണാവസരം. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-2 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഇന്റലിജൻസ് ബ്യൂറോ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 995 തസ്തികകൾ നികത്താനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 25ന് അപേക്ഷാ പ്രക്രിയ ആരംഭിക്കും. 2023 ഡിസംബർ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. വിജ്ഞാപനം എംപ്ലോയ്‌മെന്റ് ന്യൂസ്‌പേപ്പർ എഡിഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ 18നും 27നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അപേക്ഷാ ഫീസ് 450 രൂപയാണ്.
നവകേരള ബസ് ചെളിയില്‍ താഴ്ന്നു: വടം കെട്ടി വലിച്ചുകയറ്റിയത് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും
നിലിവിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആവശ്യമാണ്. എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും നിയമനം. എഴുത്തുപരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും.
അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് അടിസ്ഥാന ശമ്പളം 44900 രൂപയായിരിക്കും. പരമാവധി പ്രതിമാസ ശമ്പളം 142400 രൂപവരെ. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിഎ, പ്രത്യേക സുരക്ഷാ അലവൻസ്, ഹൗസ് റെന്റ് അലവൻസ്, ടിഎ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
Post Your Comments