KeralaLatest NewsNews

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാ ബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രില്‍ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂളിലാണ് പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്.

Read Also: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

1950 നവംബര്‍ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. എട്ടു വര്‍ഷത്തിനു ശേഷം പൊതുപരീക്ഷ ജയിച്ച് മുന്‍സിഫായി. 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും 74ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായി. തുടര്‍ന്ന്, 1983 ഓഗസ്റ്റില്‍ ഹൈക്കോടതി ജഡ്ജിയും 1989 ഒക്ടോബറില്‍ സുപ്രീം കോടതി ജഡ്ജിയുമായി. 1992 ഏപ്രില്‍ 29ന് വിരമിച്ചു. . പിന്നീട് 1997 ജനുവരി 25നു തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റു. അവിവാഹിതയാണ്.

ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button