Latest NewsNewsInternational

സ്വഭാവ മാറ്റം ആദ്യ ലക്ഷണം, രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിച്ചേക്കാം! സോംബി ഡീർ ഡിസീസ് അപകടകാരിയോ?

സോംബി ഡീർ ഡിസീസ് പിടിപെട്ട മൃഗങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ ഏകദേശം ഒരു വർഷത്തിലേറെ സമയമെടുക്കും

ഹൊറർ സിനിമകളിലൂടെ കേട്ടുപരിചിതമായ വാക്കുകളിൽ ഒന്നാണ് സോംബി. മനുഷ്യന്റെ ക്രിയേറ്റിവിറ്റിക്ക് അനുസൃതമായി രൂപംകൊണ്ട വാക്കാണ് സോംബിയെങ്കിലും, ഇപ്പോഴിതാ ഈ പേരിൽ ഒരു രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മാനുകളുടെ പെരുമാറ്റത്തെയും രൂപത്തെയും ബാധിക്കുന്ന വിചിത്ര രോഗമാണ് ക്രോണിക് വേസ്റ്റിംഗ് ഡിസീസ് അഥവാ സോംബി ഡീർ ഡിസീസ്. യുഎസിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലാണ് അതിവ്യാപനശേഷിയുള്ളതും, മാനുകളെ കൂട്ടത്തോടെ കൊല്ലുന്നതുമായ ഈ രോഗം കണ്ടെത്തിയിരിക്കുന്നത്. പാർക്കിലെ യെല്ലോ സ്റ്റോൺ തടാകത്തിന് സമീപം ചത്ത നിലയിൽ കാണപ്പെട്ട മാനിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സോംബി ഡീർ ഡിസീസ് പിടിപെട്ട മൃഗങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ ഏകദേശം ഒരു വർഷത്തിലേറെ സമയമെടുക്കും. പ്രയോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിലൂടെയാണ് ഈ രോഗം പടരുന്നത്. മൃഗങ്ങളുടെ തലച്ചോറിനെയാണ് ഈ രോഗം ആദ്യം ബാധിക്കുക. പിന്നീട് വിവിധ തരത്തിലുള്ള സ്വഭാവ മാറ്റങ്ങളും പ്രകടമാകും. രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിച്ചേക്കാം. പെട്ടെന്നുള്ള ഭാരം കുറയൽ, അലസത, ഇടർച്ച തുടങ്ങിയവയാണ് സോംബി ഡീർ ഡിസീസിന്റെ മറ്റ് ലക്ഷണങ്ങൾ.

Also Read: ഉത്സവ സീസണിൽ രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികളുടെ സ്വർണം, ഇറക്കുമതി കുത്തനെ ഉയർന്നു

രോഗവാഹകരായ മാനുകളിലെ ഉമിനീര്, വിസർജ്യം, മൂത്രം, രക്തം എന്നിവയിലൂടെ മറ്റു മാനുകളിലേക്കും ഈ രോഗം പടരുന്നു. എല്‍ക്ക്, റെയിൻ ഡീർ, സിക ഡിയർ തുടങ്ങി മാൻ കുടുംബത്തിൽപ്പെട്ട എല്ലാ ജീവികളെയും ഈ അസുഖം ബാധിച്ചേക്കാം. നിലവിൽ, ഈ രോഗം ഇതുവരെ മനുഷ്യരിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ, രോഗം ബാധിച്ച മാനുകളുടെ മാംസം കഴിക്കുന്നതിലൂടെ മനുഷ്യനിലേക്കും രോഗം പടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. രോഗത്തിന് കാരണമായ പ്രയോൺ പ്രോട്ടീനുകൾ വിഘടിക്കാത്തതിനാൽ, മാനുകളുടെ മാംസം പാകം ചെയ്ത് കഴിച്ചാലും രോഗം പകരും.

shortlink

Post Your Comments


Back to top button