MollywoodLatest NewsCinemaNewsEntertainment

‘വൈകൃതത്തിന്റെ അങ്ങേയറ്റം’: വെറുപ്പുളവാക്കുന്നുവെന്ന് ചിരഞ്ജീവി

നടി തൃഷ കൃഷ്ണയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അരോചകമായ പരാമർശങ്ങളിൽ പ്രതികരിച്ച് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. മൻസൂർ അലി ഖാനെതിരെ നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ്, ഗായിക ചിന്മയി ശ്രീപദ, നടി മാളവിക മോഹനൻ എന്നിവർക്ക് പിന്നാലെ മൻസൂർ അലി ഖാന്റെ പരാമർശത്തെ ശക്തമായി അപലപിച്ച് ചിരഞ്ജീവി. വൈകൃതത്തിന്റെ അങ്ങേയറ്റം, വെറുപ്പുളവാക്കുന്ന വാക്കുകൾ എന്നാണ് ചിരഞ്ജീവി പ്രതികരിച്ചത്.

മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമര്‍ശം ശ്രദ്ധയില്‍പെട്ടു. അത് ഒരു കലാകരന് മാത്രമല്ല ഏത് ഒരു സ്‍ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. അതിനെ നമ്മള്‍ ശക്തമായി അപലപിക്കണം. തൃഷയ്‍ക്കൊപ്പമാണ് ഞാൻ നില്‍ക്കുന്നത്, അങ്ങനെ മോശം കമന്റുകള്‍ നേരിടേണ്ടി വരുന്ന സ്‍ത്രീകള്‍ക്കുമൊപ്പവുമാണ് എന്ന് ചിരഞ്‍ജീവി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

തൃഷ നായികയായ ലിയോയില്‍ റേപ് സീൻ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു. മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്‍താവന. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്, മൻസൂര്‍ അലി ഖാന് എതിരെ സംവിധായകൻ ലോകേഷ് കനകരാജും വിമര്‍ശനവുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button