Latest NewsNewsBusiness

ക്യാൻസറിന് വരെ കാരണം, റൗണ്ടപ്പ് കളനാശിനിയുടെ നിർമ്മാതാക്കൾക്ക് കോടികളുടെ പിഴ ചുമത്തി കോടതി

കളനാശിനിക്കെതിരെ പരാതിയുമായി നാല് പേരാണ് കോടതിയെ സമീപിച്ചത്

ക്യാൻസറിനു വരെ കാരണമായേക്കാവുന്ന റൗണ്ടപ്പ് എന്ന കളനാശിനിയുടെ നിർമ്മാതാക്കൾക്ക് കോടികളുടെ പിഴ ചുമത്തി കോടതി. ജർമ്മൻ കമ്പനിയായ ബയറാണ് വ്യവസായിക അടിസ്ഥാനത്തിൽ റൗണ്ടപ്പ് കളനാശിനി നിർമ്മിക്കുന്നത്. ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ഘടകങ്ങൾ ഈ കളനാശിനിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയിലെ കോൾ കൗണ്ടി മിസോറി കോടതി കോടികളുടെ പിഴ ചുമത്തിയത്.

കളനാശിനിക്കെതിരെ പരാതിയുമായി നാല് പേരാണ് കോടതിയെ സമീപിച്ചത്. നാല് പേർക്കും കമ്പനി 156 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. അശ്രദ്ധ, നിർമ്മാണത്തിലെ അപാകതകൾ, മുന്നറിയിപ്പ് നൽകുന്നതിലെ പരാജയം തുടങ്ങിയ പ്രശ്നങ്ങളും കമ്പനിക്കെതിരെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലടക്കം വളരെയധികം പ്രചാരമുള്ള കളനാശിനിയാണ് റൗണ്ടപ്പ്. ഇതിലെ സജീവ ഘടകമായ ഗ്ലൈഫോസേറ്റ് പല രോഗങ്ങളുടെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത്. എന്നാൽ, റൗണ്ടപ്പിലെ ഗ്ലൈഫോസേറ്റും, മറ്റ് ഘടകങ്ങളും മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ബയർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.

Also Read: പ്രഭാത സവാരിക്കിറങ്ങിയ റിട്ടയേർഡ് അധ്യാപികയുടെ സ്വർണ മാല മോഷ്ടിച്ചു: നാല് പേര്‍ പിടിയില്‍ 

shortlink

Post Your Comments


Back to top button