ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം എട്ടാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ മുകളില്‍ നിന്ന് ലംബമായി ഡ്രില്ലിംഗ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. തുരങ്കത്തിലേക്കുള്ള പുതിയ റോഡ് നിര്‍മ്മാണം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് റെസ്‌ക്യൂ ടീം ഉദ്യോഗസ്ഥര്‍. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താന്‍ ഇത് മറ്റൊരു വഴിയൊരുക്കും.
നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാന്‍ താന്‍ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്ന് അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധന്‍ പ്രൊഫസര്‍ അര്‍നോള്‍ഡ് ഡിക്സ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥരുടെ സംഘവും സ്ഥലത്തെ വിദഗ്ധരും തൊഴിലാളികളെ രക്ഷിക്കാന്‍ ഒരേസമയം പ്രവര്‍ത്തിക്കുകയാണ്.
Post Your Comments