ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി നിരവധി തരത്തിലുള്ള നിക്ഷേപ പദ്ധതികളാണ് കേന്ദ്രസർക്കാരും, ഇൻഷുറൻസ് കമ്പനികളും അവതരിപ്പിക്കാനുള്ളത്. നിശ്ചിത തുക സമ്പാദ്യമായി മാറ്റിവയ്ക്കുന്നതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കഴിയുന്നതാണ്. ഇത്തരത്തിൽ പ്രതിദിനം വെറും 89 രൂപ മാറ്റിവയ്ക്കാൻ തയ്യാറാണെങ്കിൽ 6 ലക്ഷം രൂപയോളം സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ആധാർ ശില പ്ലാൻ എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് മാത്രമാണ് ആധാർ ശിലാ പദ്ധതിയിൽ അംഗമാകാൻ സാധിക്കുകയുള്ളൂ.
ഓഹരി വിപണിയിൽ ബന്ധിപ്പിക്കാത്ത പരമ്പരാഗത പദ്ധതിയാണ് ആധാർ ശില പ്ലാൻ. കാലാവധി കഴിയുമ്പോഴാണ് ഗ്യാരന്റീഡ് റിട്ടേൺ ലഭിക്കുക. പെൺമക്കൾ ഉളള രക്ഷിതാക്കൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 8 വയസ് മുതൽ 55 വയസ് വരെയാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 10 വർഷവും, പരമാവധി 20 വർഷവും പോളിസിയുടെ പ്രീമിയം അടയ്ക്കാനാകും. പരമാവധി മെച്യൂരിറ്റി പ്രായം 70 വയസാണ്. നിക്ഷേപകർക്ക് ഏറ്റവും ചുരുങ്ങിയത് 2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ തിരഞ്ഞെടുക്കാനാകും. വാർഷികം, അർദ്ധ വാർഷികം, ത്രൈ മാസം എന്നിങ്ങനെയാണ് പണം നിക്ഷേപിക്കാൻ കഴിയുക.
Also Read: ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുക ഇങ്ങനെ
Post Your Comments