KeralaLatest NewsNews

വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിയാമ്പതി സെക്‌ഷനിലെ ഓവർസീയർ കൃഷ്ണദാസ് (51) ആണ് മരിച്ചത്. എറണാകുളത്തെ
ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കിരിക്കെയാണ് മരണം. ഈ മാസം ഒന്നിനു രാവിലെ കൊല്ലങ്കോട് പഞ്ചായത്തിലെ കൊട്ടക്കുറിശ്ശിയിൽ 33 കെവി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ അപകടം ഉണ്ടായത്.

എബി സ്വിച്ചിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തെറിച്ചെങ്കിലും താഴെവീഴാതെ അരമണിക്കൂറോളം കുടുങ്ങിക്കിടന്ന കൃഷ്ണദാസിനെ പ്രദേശവാസികളും അവിടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണു താഴെയിറക്കിയത്. മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും. ഭാര്യ: ഹേമലത. മക്കൾ: തരുൺ കൃഷ്ണ, അരുൺ കൃഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button