ഇതൊരു രാഷ്ട്രീയ പരിപാടിയല്ല, കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ അണി ചേരാം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇതൊരു രാഷ്ട്രീയ പരിപാടിയല്ല, കേരളത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ അണി ചേരാമെന്ന് നവകേരള സദസിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും നവകേരള സദസെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ സംവദിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Read Also: എന്തിനാണ് ആത്മ രക്ഷക്ക് വേണ്ടി മുഖ്യമന്ത്രി കോടികള്‍ ചെലവഴിക്കുന്നത്, മുഖ്യമന്ത്രിക്ക് ആരിൽ നിന്നാണ് ഭീഷണി: കെ സുധാകരൻ

നവകേരള സൃഷ്ടിക്കെതിരെ നില്‍ക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളോട് പറയുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും.

നാളെ വൈകുന്നേരം 3.30ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും.

Share
Leave a Comment