Latest NewsKeralaIndia

സൈനബ കൊലക്കേസ്: കൂട്ടുപ്രതി സുലൈമാൻ സേലത്ത് നിന്ന് അറസ്റ്റിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ കൂട്ടി പ്രതിയെ പോലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെൽ സഹായത്തോടെ ആണ് ഇയാൾ സേലത്തുണ്ടെന്ന വിവരം പോലീസ് തിരിച്ചറിഞ്ഞത്.

തുടർന്ന് കസബ പൊലീസ് തമിഴ്നാട്ടിലെ സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്. കേസിൽ നേരത്തെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദ് നൽകിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിൽനിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് സമദുമായി നടത്തിയ തെളിവെടുപ്പിൽ കാണാതായ വീട്ടമ്മ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കോഴിക്കോട് നിന്നും കാണാതായ സൈനബയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തായ സമദ് മൊഴി നൽകിയതിനെ തുടർന്നാണ് മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. കിടപ്പുരോഗിയുമായി ഒരു മണിക്കൂർ സഹകരിച്ചാൽ പതിനായിരം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്  സ്ത്രീയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയെന്നാണ് സമദ് പൊലീസിന് മൊഴി നൽകിയത്. താനും സഹായി സുലൈമാനും ചേർന്നാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു. കസബ പൊലീസിന് മുന്നിലാണ് സമദ് മൊഴി നൽകിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button