KeralaLatest NewsNews

ലൈംഗികാവയവം നീക്കിയതിനു ശേഷം സെല്ലില്‍ അടച്ച്‌ 24 മണിക്കൂറും അവനെ ബ്ലു ഫിലിം കാണിക്കണം : ഹരീഷ് പേരടി

രണ്ട് ദിവസത്തിനുള്ളില്‍ അവൻ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊലപ്പെടുത്തിയ അസ്ഫാക്കിന്റെ ലൈംഗികാവയവം പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം ഒറ്റക്ക് ഒരു സെല്ലില്‍ അടച്ച്‌ 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടണം എന്നു നടൻ ഹരീഷ് പേരടി.

read also: നവജാത ശിശു സംരക്ഷണ വാരം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് 

സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തില്‍ 26 തൂക്കികൊലകള്‍ നടന്നത്രേ1991-ലെ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വര്‍ഷങ്ങളായി കേരളത്തില്‍ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്.

പക്ഷെ കേരളത്തിലെ പൂജപ്പുര,വിയ്യൂര്‍,കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി സുഖവാസത്തിലാണത്രേ.വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം.പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല..

ഇനി എന്റെ സ്വപ്നത്തിലെ വിധി..അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗിംകാവയവം പ്രഗല്‍ഭരായ ഡോക്ടര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച്‌ 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക ..രണ്ട് ദിവസത്തിനുള്ളില്‍ അവൻ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും.വധശിക്ഷയെ എതിര്‍ക്കുന്ന ബുദ്ധിജീവികള്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button