കോഴിക്കോട്: പെരുവയൽ ബസാർ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് മുജമ്മൽ ഹക്ക് (34) ആണ് പിടിയിലായത്. പരിശോധനയിൽ 48 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് പിടികൂടിയത്. നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാവൂർ എസ്ഐ കോയകുട്ടി പിയുടെ നേതൃത്വലുള്ള മാവൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വെസ്റ്റ് ബംഗാളിൽ നിന്നുമാണ് ഇയാൾ ബ്രൗൺ ഷുഗർ കൊണ്ട് വന്നത്. ചെറു പായ്ക്കറ്റുകളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വരും. പെരുവയൽ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിൽപ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്വാഡ് ആഴ്ചകളായി പെരുവയൽ ബസാറിലെ ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചു വരവെയാണ് ഇയാൾ വലയിലായത്.
Post Your Comments