ഈ അലാസ്ക നഗരം 2 മാസത്തിൽ കൂടുതൽ സൂര്യനെ കാണില്ല. അലാസ്കയിലെ ഉത്കിയാഗ്വിക്കിൽ, മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്ന നഗരത്തിലാണ് ഈ അപൂർവ്വ പ്രതിഭാസം. നവംബറിൽ സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ജനുവരിയിലാണ് പിന്നെ ഇവിടെ സൂര്യൻ ഉദിക്കുക. ആർട്ടിക് സർക്കിളിന് വടക്ക് സ്ഥിതി ചെയ്യുന് ധ്രുവ രാത്രി എന്നറിയപ്പെടുന്ന ചെറുപട്ടണം നവംബറിൽ ഇരുട്ടിന്റെ വാർഷിക ഘട്ടത്തിലേക്ക് പ്രവേശിക്കും. നവംബർ 18 നാണ് പോളാർ രാത്രി ആരംഭിക്കുക. ജനുവരി 23 വരെ ഇത് തുടരും. ഈ കാലയളവിൽ ഈ നഗരം ഇരുട്ടിലായിരിക്കും.
ഇവിടെ ഏകദേശം 4,500 ആളുകളാണ് താമസിക്കുന്നത്. ഭൂരിഭാഗം താമസക്കാരും ഇനുപിയാറ്റ് അലാസ്കൻ സ്വദേശികളാണ്. പോളാർ നൈറ്റ് എന്നത് ബാരോയ്ക്കും (ഉത്കിയാഗ്വിക്) ആർട്ടിക് സർക്കിളിനുള്ളിലെ മറ്റേതെങ്കിലും പട്ടണങ്ങൾക്കും എല്ലാ ശൈത്യകാലത്തും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഓരോ ശൈത്യകാലത്തും ഈ സംഭവം നടക്കുന്നു. സൂര്യന്റെ ഒരു ഭാഗവും ചക്രവാളത്തിന് മുകളിൽ ദൃശ്യമാകാതിരിക്കാൻ ഈ ചരിവ് കാരണമാകുന്നു.
എന്നാൽ, നഗരം പൂർണ്ണമായും ഇരുണ്ടതായിരിക്കുമെന്ന് ഇതിനർത്ഥമില്ല. മിക്ക പകൽ സമയങ്ങളും സിവിൽ ട്വിലൈറ്റ് എന്നറിയപ്പെടുന്ന കാലഘട്ടങ്ങളിലൂടെ കടന്നുപോകും. സൂര്യോദയത്തിന് തൊട്ടുമുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ ആകാശം എങ്ങനെയിരിക്കുമെന്ന് ചിന്തിക്കുക, നവംബർ മുതൽ ജനുവരി വരെ ഈ നഗരവാസികളുടെ പുറംകാഴ്ച ഇതാണ്. അലാസ്കയിൽ ഈ നഗരം മാത്രമല്ല ഈ പ്രതിഭാസം അനുഭവിക്കുന്നത്, എന്നാൽ ധ്രുവ രാത്രി ലൊക്കേഷൻ ലിസ്റ്റിൽ ഇത് ആദ്യത്തേതാണ്.
Post Your Comments