![](/wp-content/uploads/2023/11/papaya.jpg)
നമ്മുടെ പറമ്പിലും തൊടിയിലും കാണുന്ന പപ്പായ ഒരു അത്ഭുത ഫലമാണ്. ജീവകങ്ങളുടെയും, നാരുകളുടെയും, കലവറയാണ് പപ്പായ. വിറ്റാമിന്‍ എയും സിയും ബിയും സുലഭമാണ് പപ്പായയില്‍.
പലയിടങ്ങളിലും പപ്പായയോടൊപ്പം അതിന്റെ ഇലയും കുരുവും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇവയിലും പല ജീവകങ്ങളും അടങ്ങിയിരിക്കുന്നു. നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളും, വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പപ്പായ ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കാനും ഈ ഫലത്തിന് പ്രത്യേക കഴിവുണ്ട്.
പപ്പായക്ക് ക്യാന്‍സറിനെ ചെറുത്ത് നിര്‍ത്താന്‍ കഴിവുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്‌ട്രോക്കിനെ തടയും. നിരവധി ജീവിതശൈലി രോഗങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനും ഈ പഴം ദിവസേന കഴിക്കുന്നതിലൂടെ സഹായിക്കും. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ജീവകം എ സഹായകരമാണ്.
ചര്‍മ്മ സൗന്ദര്യം മെച്ചപ്പെടുത്താന്‍ പപ്പായ ഏറെ ഉത്തമമാണ്. പപ്പായയിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യമാണ് ഇത് സാധ്യമാക്കുന്നത്. മുഖത്തിന്റെയും ചര്‍മ്മത്തിന്റെയും തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഇത് കഴിക്കുന്നതിലൂടെയുയും ശരീരത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെയും സാധിക്കും. പപ്പായ ഫേയിസ് പാക് മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
Post Your Comments