KeralaLatest News

സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിഞ്ഞാൽ പണം നൽകാമെന്ന് പറഞ്ഞു കൂടെ കൂട്ടി, സമദിന്റെ വെളിപ്പെടുത്തൽ

59 കാരിയായ സൈനബയെ വർഷങ്ങളായി പരിചയമുണ്ടായിരുന്നു എന്ന് കൊലപ്പെടുത്തിയ സമദ്. പോലീസിന്റെ എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. താനൂരിൽ ഒരു വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിഞ്ഞാൽ പതിനായിരം രൂപ നൽകാമെന്ന് പറഞ്ഞാണ് സൈനബയെ ഇയാളും ഗൂഡല്ലൂർ സ്വദേശിയായ സുലൈമാനും കൂടി കാറിൽ കയറ്റിക്കൊണ്ടു പോയത്. വീട്ടിൽവെച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു ലക്ഷ്യമെങ്കിലും അവിടെ ഭാര്യയും മകളും ഉണ്ടായിരുന്നതിനാൽ അത് നടന്നില്ല.

തുടർന്ന്, മുക്കത്തിന് സമീപമെത്തിയപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി സൈനബയെ കൊലപ്പെടുത്തുകയും ആഭരണം കൈക്കലാക്കുകയുമായിരുന്നു. ഇപ്പോഴും ഒരുപാട് ആഭരണങ്ങൾ ഇട്ടു നടക്കുന്ന സ്വഭാവക്കാരിയാണ് സൈനബ. ഇത് കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കൂടാതെ, പേരക്കുട്ടിയുടെ വിവാഹാവശ്യത്തിനായി കരുതിയിരുന്ന മൂന്നര ലക്ഷം രൂപയും ഇവർ ബാഗിൽ വെച്ചിരുന്നു. വീട്ടിൽ വെച്ചാൽ ആരെങ്കിലും എടുക്കുമെന്നുള്ള ഭയത്തിൽ കൂടെ കൊണ്ടുപോകുകയായിരുന്നു എന്നാണ് ഭർത്താവിന്റെ മൊഴി.

അതേസമയം, ഗൂഡല്ലൂര്‍ സ്വദേശിയാണ് സമദിന്‍റെ സുഹൃത്ത് സുലൈമാൻ. എങ്ങനെ പണമുണ്ടാക്കാമെന്ന ചർച്ചയാണ് ഇരുവരെയും സൈനബയിലേക്ക് എത്തിച്ചത്. എപ്പോഴും സ്വർണാഭരണങ്ങൾ ധരിച്ച് നടക്കുന്ന സൈനബയെ വകവരുത്തിയാൽ ആ സ്വർണം തട്ടിയെടുക്കാമെന്ന് ഇരുവരും തീരുമാനിച്ച് ഉറപ്പിച്ചു. അതനുസരിച്ച് ഈ മാസം ആറിന് രാവിലെ പത്തു മണിയോടെ സുലൈമാൻ തിരൂര്‍ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് അടുത്തെത്തി, സൈനബയെ ഫോണില്‍ വിളിച്ചു വരുത്തി. പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓവര്‍ ബ്രിഡ്ജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറില്‍ കയറ്റി. സുലൈമാനാണ് കാര്‍ ഓടിച്ചിരുന്നത്.

വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുമ്പ് സൈനബ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ മുറുക്കി. ശ്വാസം നിലച്ചതായി മനസ്സിലായതോടെ സുലൈമാൻ കാറുമായി വഴിക്കടവു ഭാഗത്തേക്ക് പോകുകയായിരുന്നു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം സ്വര്‍ണ വളകളും കമ്മലുകളും കൈക്കലാക്കി. ഇതിനുശേഷം രാത്രി എട്ടുമണിയോടെ സൈനബയുടെ ശരീരം നാടുകാണി ചുരത്തിലെ റോഡിൽനിന്ന് കൊക്കയിലേക്ക് തള്ളിയിട്ടു.

സുലൈമാൻ പിന്നീട് ഗൂഡല്ലൂരിൽ എത്തുകയും സൈനബയുടെ ബാഗിൽനിന്ന് എടുത്ത പണം സുലൈമാനും സമദും പങ്കിട്ടെടുക്കുകയും ചെയ്തു. ഇതിനുശേഷം കാര്‍ സുലൈമാൻ ഒരു സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സര്‍വീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും വസ്ത്രങ്ങളും സുലൈമാൻ കത്തിക്കാനായി കൊണ്ടുപോയി. എന്നാൽ പിന്നീട് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയില്‍വച്ച്‌ തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായും സമദ് പൊലീസിന് മൊഴി നല്‍കി.

shortlink

Post Your Comments


Back to top button