Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

ഏലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോര്‍ത്തൽ : ഐ.ജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി

യാത്രാവിവരങ്ങൾ വാർത്താ ചാനലിന് ചോർത്തിയെന്നായിരുന്നു ഐജിക്കെതിരായ ആരോപണം

തിരുവനന്തപുരം: ഏലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോര്‍ത്തിയ സംഭവത്തില്‍ ഐ.ജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി.

എന്നാല്‍, ഐജിക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം തുടരും. സംഭവത്തിൽ കഴിഞ്ഞ അഞ്ച് മാസത്തോളമായി സസ്പെൻഷനിലാണ് ഐ.ജി പി. വിജയൻ. 6 മാസം തികയാൻ 4 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നടപടി.

read also: മകൾക്ക് പിന്നാലെ അമ്മയും യാത്രയായി; ഒന്നുമറിയാതെ ആശുപത്രി കിടക്കയിൽ ആൺമക്കൾ – കളമശ്ശേരി സ്ഫോടനത്തിന്റെ ബാക്കി പത്രം

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ വാർത്താ ചാനലിന് ചോർത്തിയെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. കഴിഞ്ഞ മേയ് 18 നാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐജിക്കെതിരെ നടപടി എടുത്തത്.

shortlink

Post Your Comments


Back to top button