Latest NewsNewsIndia

ആധാറുമായി ബന്ധിപ്പിച്ചില്ല;11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി തവണ സമയം നൽകിയിട്ടും സമയപരിധിക്ക് മുമ്പ് ആധാർ കാർഡുകളുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകളാണ് നിർജ്ജീവമാക്കിയത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ജൂണ്‍ 30-ന് അവസാനിച്ചിരുന്നു.

ഇന്ത്യയില്‍ 70.24 കോടി പാന്‍ കാര്‍ഡ് ഉടമകളില്‍ 57.25 കോടി പേരും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അസാധുവായാല്‍ 30 ദിവസത്തിനുള്ളില്‍ 1000 രൂപ പിഴ നല്‍കി പാന്‍ പുതുക്കിയെടുക്കാം. ഇനി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ളത് 11.5 കോടി ആളുകളാണ്. നിര്‍ജീവമായ പാനുകളുടെ അടിസ്ഥാനത്തില്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 139AA പ്രകാരം, 2017 ജൂലൈ 1-ാം തീയതി വരെ ഒരു പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിക്കും ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളവർക്കും ആധാർ നമ്പർ നിശ്ചിത ഫോമിൽ അറിയിക്കണം. അതേസമയം, ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി യുഐഡിഎഐ 2023 സെപ്റ്റംബർ 14 മുതൽ 2023 ഡിസംബർ 14 വരെ 3 മാസം നീട്ടി. ഇതുകൂടാതെ, ഏറ്റവും പുതിയ വിവരങ്ങൾക്കൊപ്പം വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ 10 വർഷത്തെ കാർഡ് ഉടമകളോടും യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. പേര്, വിലാസം, വിവാഹം അല്ലെങ്കിൽ മരണമുണ്ടായാൽ ബന്ധുക്കളുടെ വിശദാംശങ്ങൾ, തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button