പലപ്പോഴും വാർത്തകളിൽ നിറയാറുള്ള താരമാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ ഒരു പെൺകുട്ടിയുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പറഞ്ഞ അഭിമുഖമാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്. ‘ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്തുനിന്നുള്ള എല്ലാത്തിലും ഞാൻ സന്തുഷ്ടൻ ആയിരുന്നു. പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവര്‍ സന്തുഷ്ട ആയിരുന്നില്ല’ എന്ന് ഷൈൻ പറയുന്നു.
read also: ദീപാവലി ആഘോഷത്തിനിടയില്‍ തീപിടിത്തം: സംഭവം കോട്ടയത്ത്
അഭിമുഖത്തിൽ താരം പങ്കുവച്ചത് ഇങ്ങനെ,
‘എന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ഒരുപാട് കാരണങ്ങള്‍ കൊണ്ട് അറേഞ്ച്ഡ് മാരേജ് വര്‍ക്ക് ആകാതെ വന്നപ്പോള്‍ ശരിക്കും എനിക്ക് വേറെ ഒരു പ്രണയം ആ സമയത്ത് ഉണ്ടായിട്ടുണ്ട്. കുറച്ചുകാലമേ ആ പ്രണയം ഉണ്ടായിരുന്നുള്ളു. എന്റെ ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അവരുടെ ഭാഗത്തുനിന്നുള്ള എല്ലാത്തിലും ഞാൻ സന്തുഷ്ടൻ ആയിരുന്നു. പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവര്‍ സന്തുഷ്ട ആയിരുന്നില്ല. അത് എന്റെ പ്രശ്നമായിരുന്നു എന്നത് എന്റെ ഈ രണ്ടു ബന്ധങ്ങള്‍ കൊണ്ടും എനിക്ക് മനസിലായി.’
അതുകൊണ്ടാണ് പിന്നെ വേറെ ഒരാളുടെ ചിന്താ മണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളില്‍ ആവാൻ എനിക്ക് താല്പര്യം ഇല്ലാതിരുന്നത്. തല്പരനല്ല എന്ന് പറയുന്നതിനേക്കാള്‍ അത് വര്‍ക്ക് ആവുന്നില്ല. ഒരു തരത്തിലുമുള്ള ഒരു എനര്‍ജിയും അത് ഉണ്ടാക്കുന്നില്ല. ആദ്യം കാഴ്ചകള്‍ കൊണ്ടും സംസാരം കൊണ്ടും ആണല്ലോ ഇത്തരം ബന്ധങ്ങളില്‍ കൂടുതല്‍ അടുക്കുന്നത്. അതിനപ്പുറത്തേക്ക് അത് കടക്കുന്നില്ല. നമ്മള്‍ക്ക് അതുമായിട്ട് ഒരു ആത്മബന്ധം ഉണ്ടാവുന്നില്ല. എനിക്ക് സ്ത്രീകളുമായി ഇടപഴകി പരിചയം ഒന്നും ഇല്ല. കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി. ഭാര്യേടെ കാര്യം കഷ്ടമായിരുന്നു.
കുഞ്ഞിന്റെ കാര്യം ഞാൻ എവിടെയും പറയാറില്ല, പറയണ്ട ആവശ്യം ഒന്നും ഇല്ലല്ലോ. സിയല്‍ എന്നാണ് പേര്, എട്ടുവയസായി കുഞ്ഞിന്. പേരിന്റെ അര്‍ത്ഥമൊക്കെ അവന്റെ അമ്മയോട് ചോദിക്കേണ്ടി വരും. ചോദിയ്ക്കാൻ പക്ഷെ അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും രണ്ടുപേര്‍ സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്ന് അല്ലെങ്കില്‍ ഒരാള്‍ക്കൊപ്പം നിന്ന് വളരുന്നതാണ് നല്ലത്. അല്ലെങ്കില്‍ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെനിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. ഇങ്ങിനെ വളരുന്ന കുട്ടികള്‍ ആകെ വിഷമിച്ചു പോകില്ലേ.
സിനിമയിലേക്ക് വരുന്നതിനു മുൻപ് ചെയ്തോണ്ടിരുന്നത് എന്താണ് എന്ന് ചോദിച്ചാല്‍ പ്ലസ് ടു ആണെന്ന് ഞാൻ പറയും. പ്ലസ് ടു വരെയേ ഞാൻ പഠിച്ചിട്ടുള്ളു. ബികോമിന് ഞാൻ പോയി, അതൊരു സത്യമാണ്. പക്ഷെ ആകെ 17 പേപ്പര്‍ എന്തോ ആണ്, ആ 17 പേപ്പറും എനിക്ക് കിട്ടിയിട്ടില്ല. ഒരു ഒറ്റ പരീക്ഷ പോലും ഡിഗ്രിയ്ക്ക് ഞാൻ പാസായിട്ടില്ല. പരീക്ഷ ഏതാണെന്നോ, ഏതാണ് വിഷയം എന്നോ എത്ര പേപ്പര്‍ ഉണ്ടെന്നോ പോലും എനിക്ക് അറിയില്ല.
Post Your Comments