![](/wp-content/uploads/2023/11/vande.jpg)
മലപ്പുറം: ഓടിക്കൊണ്ടിരുന്ന വന്ദേഭാരതിന് മുന്നിൽപ്പെട്ട വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടന്ന വയോധികനാണ് ട്രെയിനിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ വയോധികനാണ് ട്രാക്ക് മുറിച്ച് കടന്നത്.
തിരൂർ റെയിൽവേ സ്റ്റേഷനിലുടെ വന്ദേ ഭാരത് ട്രെയിൻ കടന്ന് പോകുന്ന സമയത്താണ് ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കടന്നത്. കുത്തിച്ച് വരുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വയോധികൻ രക്ഷപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിലുള്ള ഒരു യാത്രക്കാരൻ വയോധികന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.
Read Also: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് ഇല്ലാത്ത ആരോപണങ്ങൾ: കെ എന്‍ ബാലഗോപാല്‍
Post Your Comments