ഐസ്വാൾ: മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. മിസോറമിലെ ചമ്പായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം കള്ളപ്പണവും പിടിച്ചെടുത്തു. അസാം റൈഫിൾ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
Read Also: സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം
സംഘത്തെ കുറിച്ച് അസം റൈഫിൾസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. ചമ്പായി ജില്ലയിൽ മൂന്ന് സംഘമായാണ് തെരച്ചിൽ നടത്തിയത്.
2.61 കിലോഗ്രാമിലധികം മയക്കുമരുന്നാണ് പ്രതികളുടെ പക്കൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിന്റെ വിപണി മൂല്യം 18 കോടി രൂപയിലധികമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 500, 200, 100, 50 എന്നീ നോട്ടുകളുടെ കള്ളപ്പണവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Read Also: വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
Post Your Comments