KeralaLatest NewsNews

സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം: 20 പേർക്ക് പരിക്ക്

മലപ്പുറം: സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. മലപ്പുറം കുറ്റിപ്പുറത്താണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ കിൻഫ്രക്ക് സമീപം പള്ളിപ്പടിയിൽ ആണ് അപകടം സംഭവിച്ചത്. 20 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

Read Also: സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം

പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്നും തൃശൂരിന് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിൽ പള്ളിപ്പടിയിൽ മേൽപ്പാല നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

Read Also: വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപഭോക്താക്കളാണോ? പുതുതായി എത്തുന്ന ഈ കിടിലൻ ഫീച്ചറുകൾ അറിഞ്ഞോളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button