എല്ലാ വർഷവും പ്രീമിയം ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐഫോണ്‍. അതുകൊണ്ടുതന്നെ, ഓരോ വർഷവും ഐഫോണുകൾ പുറത്തിറക്കുമ്പോൾ പ്രത്യേക സവിശേഷതകൾ ഉൾക്കൊള്ളിക്കാൻ ആപ്പിൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഈ വർഷം പുറത്തിറക്കിയ ഐഫോൺ 15 പ്രോ മോഡൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആകർഷകമായ ടൈറ്റാനിയം ബോഡിയാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്ന് ഐഫോൺ 15 പ്രോയെ വേറിട്ടതാക്കിയത്. ഇപ്പോഴിതാ ഐഫോൺ 15 പ്രോ മോഡലിന്റെ ടൈറ്റാനിയം ബോഡി എന്ന ഫീച്ചർ അനുകരിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്.
സാംസംഗ് അടുത്തതായി പുറത്തിറക്കുന്ന സാംസംഗ് ഗാലക്സി എസ് 24 അൾട്ര ഫോണുകളിലാണ് ഐഫോണിന് സമാനമായ ഫീച്ചർ ഉൾപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സാംസംഗ് ഗാലക്സി എസ്24 അൾട്ര സ്മാർട്ട്ഫോണിൽ ഫ്ലാറ്റ് സ്ക്രീൻ കൊണ്ടുവരാനും, ബോഡി ടൈറ്റാനിയത്തിൽ നിർമ്മിക്കാനുമാണ് സാംസംഗിന്റെ തീരുമാനം. കൂടാതെ, അകത്തെ ഫ്രെയിം അലൂമിനിയവും ആയിരിക്കും. ഇതോടെ, ടൈറ്റാനിയം ഫ്രെയിം ഉൾപ്പെടുത്തുന്ന ആദ്യ സാംസംഗ് ഹാൻഡ്സെറ്റെന്ന സവിശേഷത സാംസംഗ് ഗാലക്സി എസ് 24 അൾട്രയ്ക്ക് സ്വന്തമാകും. ഹാൻഡ്സെറ്റുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവന്നതോടെ, ഐഫോണിന്റെ അനുകരണമാണോ എന്ന് ചോദിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
Also Read: നഗരഹൃദയത്തിലെ റോഡിൽ 45 കുഴികൾ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Post Your Comments