കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ ഒന്നാണ് ബ്രഡ് പുഡ്ഡിങ്. വെറും 20 മിനുട്ടില്‍ ഇത് തയ്യാറാക്കാം. കുട്ടികളും മുതിര്‍ന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടും. വളരെ എളുപ്പത്തില്‍ ബ്രഡ് പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Read Also : കേരളവർമ്മ തിരഞ്ഞെടുപ്പ്: കോളേജിനോട് യഥാർത്ഥ രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി
ആവശ്യമായ സാധനങ്ങള്‍
മുട്ട – 2 എണ്ണം
പഞ്ചസാര- 1 ടേബിള്‍ സ്പൂണ്‍
വാനില എസ്സെന്‍സ് – 1 ടേബിള്‍ സ്പൂണ്‍
പാല്‍ – ഒന്നു മുതല്‍ 11 കപ്പ വരെ
മുന്തിരി – 10 എണ്ണം
മുറിച്ച ബ്രഡ് – 4
തയ്യാറാക്കുന്ന വിധം
മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. അത് നന്നായി പതയുന്നത് വരെ ഇളക്കുക. അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും വാനില എസ്സെന്‍സും പാലും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അല്‍പ്പം മുന്തിരിങ്ങ വിതറുക.
സ്റ്റീമിങ് ഡിഷില്‍ മുറിച്ചു വെച്ച ബ്രഡ് നിരത്തിയതിന് ശേഷം നേരത്തേ തയ്യാറാക്കിയ മിശ്രിതം ഒഴിക്കുക. ഇനി സ്റ്റീമിങ് ഡിഷ് തിളച്ച വെള്ളത്തില്‍ ഇറക്കി സ്റ്റീമറില്‍ 10 മിനുട്ട് വെക്കുക. പത്തുമിനുട്ട് കഴിഞ്ഞ് പുറത്തെടുത്ത് ചൂടാറിയതിന് ശേഷം ബ്രഡ് പുഡ്ഡിങ് കുട്ടികൾക്ക് നല്‍കാം.
Post Your Comments