Latest NewsNewsTechnology

സ്നാപ്ഡ്രാഗൺ ചിപ്സെറ്റിന് എതിരാളി! മീഡിയ ടെക് ഡെമൻസിറ്റി 9300 പ്രോസസർ അവതരിപ്പിച്ചു

എഐ, ഗ്രാഫിക്സ്, ഡിസ്പ്ലേ തുടങ്ങിയവയിൽ കൂടുതൽ മികവ് പുലർത്തുന്നവയാണ് മീഡിയ ടെക് ഡെമൻസിറ്റി 9300

ക്വാൽകം സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകൾക്ക് എതിരാളിയെ അവതരിപ്പിച്ച് മീഡിയ ടെക്. ഇത്തവണ അത്യാധുനിക ഫീച്ചറോടുകൂടിയ മീഡിയ ടെക് ഡെമൻസിറ്റി 9300 പ്രോസസർ ചിപ്സെറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. എഐ, ഗ്രാഫിക്സ്, ഡിസ്പ്ലേ തുടങ്ങിയവയിൽ കൂടുതൽ മികവ് പുലർത്തുന്നവയാണ് മീഡിയ ടെക് ഡെമൻസിറ്റി 9300. ടിഎസ്എംസിയുടെ മൂന്നാം തലമുറ 4 നാനോമീറ്റർ പ്രോസസ് സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒരു 3.25 ഗിഗാഹെര്‍ട്‌സ് പ്രൈം സിപിയു കോര്‍ കോര്‍ടക്‌സ്-X4 , 2.85 ഗിഗാഹെര്‍ട്‌സ് 3X കോര്‍ടെക്‌സ്-എക്‌സ്4 കോര്‍, നാല് 2.0 ഗിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ്-എ720 കോർ എന്നിവയാണ് ഇവയിൽ നൽകിയിരിക്കുന്നത്. മുൻപ് അവതരിപ്പിച്ച പതിപ്പിനെക്കാൾ 33 ശതമാനം അധികം ഊർജ്ജക്ഷമതയാണ് ഈ പ്രോസസർ വാഗ്ദാനം ചെയ്യുന്നത്. ഗെയിമിംഗിനായി എആര്‍എം 12 കോര്‍ ഇമോര്‍ട്ടലിസ്-ജി720 എംസി 13 ഗ്രാഫിക് പ്രൊസസിംഗ് യൂണിറ്റാണ് ഡൈമെന്‍സിറ്റി 9300-ൽ നൽകിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച എതിരാളിയായ ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീഡിയ ടെക്കും പുതിയ ചിപ്സെറ്റ് പുറത്തിറക്കിയത്.

Also Read: ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കു പ്രാധാന്യം നല്‍കണം: ചീഫ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി

shortlink

Post Your Comments


Back to top button