ഇതര മതസ്ഥനെ പ്രണയിച്ചതിന് പിതാവ് മര്‍ദിച്ച് അവശയാക്കിയശേഷം ബലമായി വിഷം നല്കിയ വിദ്യാര്‍ത്ഥി നേരിട്ടത് ക്രൂരപീഡനം. മരിച്ച കരുമാല്ലൂര്‍ മറിയപ്പടി ഐക്കരകുടി വീട്ടില്‍ ഫാത്തിമ(14)യുടെ ശരീരത്തില്‍ ആകമാനം അടിയേറ്റത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കമ്പിവടികൊണ്ടു കയ്യിലും കാലിലും അടിച്ചു പരുക്കേല്‍പ്പിച്ച പാടുകളാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാത്തിമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഈ മാസം ഒന്നിനു പിതാവ് അബിസി(43)നെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിക്രൂരമായ ഒരു കൊലപാതകം നടന്നിട്ടും സോഷ്യൽ മീഡിയയിൽ രണ്ട് തട്ടിലാണ് ആളുകൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇവരിൽ പലരും കൊലപാതകത്തെ ‘പക്ഷെ…’ എന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ്. ഇത്തരക്കാരെ രൂക്ഷമായി വിമർശിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. ‘ബാപ്പാന്റെ ദൗത്യം നിറവേറ്റി…’, ‘കൈവളരുന്നോ, കാൽ വളരുന്നോ എന്ന് നോക്കി പോറ്റി വളർത്തിയതല്ലേ…’ തുടങ്ങിയ ഹീനവും, ക്രൂരവും, അശ്ലീലവുമായ ന്യായീകരണങ്ങളുമായി വരുന്നവരാണ് ആ ക്രൂരനായ മാതാന്ധത ബാധിച്ച പ്രതി അബീസ് എന്ന ഇബിലീസിനെക്കാൾ തന്നെ ഭയപ്പെടുത്തുന്നതെന്ന് ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ആലുവയിൽ 14 വയസുള്ള കുഞ്ഞിനെ പിതാവ് കൊല ചെയ്ത സംഭവത്തിൽ…
“ബാപാന്റ് ദൗത്യം നിറവേറ്റി…”, “കൈവളരുന്നോ, കാൽ വളരുന്നോ എന്ന് നോക്കി പോറ്റി വളർത്തിയതല്ലേ..” തുടങ്ങിയ ഹീനവും, ക്രൂരവും, അശ്ലീലവുമായ ന്യായീകരണങ്ങളുമായി വരുന്നവരാണ് ആ ക്രൂരനായ മാതാന്ധത ബാധിച്ച പ്രതി അബീസ് എന്ന ഇബിലീസിനെക്കാൾ എന്നെ ഭയപ്പെടുത്തുന്നത്..
കൊന്നത് ശരിയായില്ല #പക്ഷെ, എന്ന് കമന്റ് ചെയ്യുന്ന ഒരുപാട് ആളുകളെ സാമൂഹിക മാധ്യമങ്ങളിൽ കാണാനിടയായി. അക്ഷരാർത്ഥത്തിൽ അത്തരക്കാരുടെ ഉള്ളിന്റെ ഉള്ളിൽ ഒരു പൊട്ടൻഷ്യൽ അബീസ് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ!
“പെറ്റ് വളർത്തിയ മകൾ ഇതര മതസ്ഥനെ സ്നേഹിച്ചാൽ വിഷം കൊടുത്ത് കൊല്ലുന്നതിൽ തെറ്റില്ല” എന്ന് പറയാതെ പറയുകയാണ് ചിലർ..
കേരളത്തെ എന്നല്ല മാനവികതയെത്തന്നെ നടുക്കിയ അരുംകൊലയെക്കുറിച്ചുള്ള രാഷ്ട്രീയപരവും, മതപരവും, സാമൂഹിക പരവുമായുള്ള സത്യസന്ധമായ സർവ്വതും മാധ്യമങ്ങൾ പറഞ്ഞുതന്നെയാകണം. ഇനിയൊരു ജീവനും ഒരുത്തന്റെയും മതാന്ധതബാധിച്ച മസ്തിഷ്ക മാനസികാസ്വാസ്ത്യത്തിനാൽ പൊലിയരുത്.
ശ്വാസം നിലക്കപ്പെട്ട കുഞ്ഞിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ കാണിച്ചുകൊണ്ടിരിക്കണം… അവരുടെ ജീവിതത്തെ തേടിയും, അടിച്ചേൽപ്പിക്കപ്പെടുന്ന മതവേലിക്കെട്ടുകളിലേക്കും ആഴങ്ങളിലേക്ക് ഊളിയിടണം., അവരെ ഇത്തരത്തിൽ സൃഷ്ട്ടിച്ച സമൂഹത്തെ തുറന്നു കാണിക്കണം…
ഈ അരും കൊലയെക്കുറിച്ച് പറഞ്ഞും, കാണിച്ചും ഈ സമൂഹത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കണം… അങ്ങനെയെങ്കിലും ഈ തലമുറയ്ക്ക് മാനസാന്തരമുണ്ടാകട്ടെ…
രണ്ട് കുടുംബങ്ങളെയും അവഹേളിക്കാതെയും ജനാധിപത്യ മര്യാദയോടെയും, സത്യസന്ധവും ആകണം ആ മാധ്യമ പ്രവർത്തനം എന്ന് മാത്രമേ നിബന്ധനയുള്ളൂ…
ഇനിയൊരു ഫാത്തിമയും കൊല്ലപ്പെടാതിരിക്കാൻ പറഞ്ഞുകൊണ്ടേയിരിക്കൂ
Post Your Comments