Latest NewsKeralaNews

നിത്യോപയോഗ സാധനങ്ങൾക്ക് റെക്കോർഡ് വില: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നിരൂപണങ്ങൾ ആളുകളെ കാര്യങ്ങൾ അറിയിക്കാനുള്ളതാണ്, നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ല: ഹൈക്കോടതി

കെഎസ്ഇബിയുടെ കടംവീട്ടാൻ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചിരിക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങൾക്ക് റെക്കോർഡ് വിലയാണെന്നും ഉച്ചക്കഞ്ഞിക്ക് നൽകാൻ പോലും സർക്കാരിന്റെ കൈയ്യിൽ പണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനങ്ങൾ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 10% ൽ എത്തിച്ചിരിക്കുന്നു. അതിനിടയിലാണ് സർക്കാർ കോൺഗ്രസ് ഒത്താശയോടെ ഇസ്രേയൽ-ഹമാസ് സംഘർഷത്തെ ഉപയോഗിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിംലീഗ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിലെത്തുമെന്നും നാല് വോട്ട് കിട്ടാൻ വേണ്ടി സിപിഎമ്മും കോൺഗ്രസും രാജ്യാന്തര ഭീകരവാദികളായ ഹമാസിനെ പിന്തുണയ്ക്കുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനി വീവർക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button