ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഈ വര്‍ഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്താനാണ് സാധ്യതയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0 വ്യത്യസ്ത രീതിയിലായിരിക്കും നടത്തുക. ജാഥയില്‍ കാല്‍നടയായും വാഹനങ്ങള്‍ ഉപയോഗിച്ചും പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. ഏകദേശം 4,080 കിലോമീറ്റര്‍ ദൂരം പിന്നിട്ട യാത്ര 2023 ജനുവരിയില്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സമാപിച്ചു.
126 ദിവസങ്ങള്‍ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നടയാത്ര കടന്നുപോയത്.
Post Your Comments