ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇഷ്ടപ്പെടുന്നവർക്കായി പുതിയ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏസറിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പായ ഏസർ ട്രാവൽമേറ്റ് ടിഎംപി214-54 ആണ് ഇത്തവണ വിപണിയിൽ എത്തിയത്. പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i5-1235U (12th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.57 കിലോഗ്രാം മാത്രമാണ്. ഏസർ ട്രാവൽമേറ്റ് ടിഎംപി214-54 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 61,500 രൂപ മുതലാണ് ആരംഭിക്കുന്നത്.
Also Read: യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു
Post Your Comments