Latest NewsKeralaNews

ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കി: ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെയാണ് ബീഹാറിലെത്തി പോലീസ് സംഘം പിടികൂടിയത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരനാണ് തട്ടിപ്പിന് ഇരയായത്.

Read Also: സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി

കഴിഞ്ഞ സെപ്റ്റംബർ മാസം ഫോണിലേക്ക് യോനോ ആപ്പ് വഴി വായ്പ നൽകാമെന്ന് പറഞ്ഞ് ഒരു എസ്എംഎസ് കച്ചവടക്കാരന്റെ ഫോണിലേക്ക് എത്തുകയും, അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരാൾ തിരികെ വിളിച്ച് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻകാർഡ്, ഒടിപി നമ്പർ എന്നിവ തന്ത്രത്തിൽ കൈക്കലാക്കിയ ബീഹാർ സ്വദേശി ഇതുപയോഗിച്ച് ഇൻറർനെറ്റ് ബാങ്കിംഗ് പ്രൊഫൈൽ പാസ് വേർഡ്, യോനോ അക്കൗണ്ട് എന്നിവ കൈക്കലാക്കുകയും വളരെ തന്ത്രപൂർവം തട്ടിപ്പ് നടത്തുകയും ചെയ്തു.

പണം പിൻവലിച്ച ബെനഫിഷറി അക്കൗണ്ട് പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. തൊടുപുഴ സബ് ഇൻസ്‌പെക്ടർ പി കെ സലിം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് ആൻറണി എന്നിവരാണ് ബീഹാറിൽ എത്തി പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Read Also: പിരിച്ചുവിട്ട പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ ഒരുങ്ങി ഇസ്രായേൽ: റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button