Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

‘സനാതന ധര്‍മത്തെ എന്നും എതിര്‍ക്കും’: ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. വിഷയത്തിൽ ഉദയനിധി സ്റ്റാലിനും പികെ ശേഖര്‍ ബാബുവിനുമെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതിനെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം.

ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും പ്രത്യയശാസ്ത്രം ഇല്ലാതാക്കാനോ ഒരു വ്യക്തിക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ശരിയാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി.

ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ മടക്കി അയച്ച് പാകിസ്ഥാൻ; എല്ലാത്തിനും കാരണം താലിബാന്റെ ആ തീരുമാനം?

‘ഞാന്‍ എന്റെ പ്രസ്താവന മാറ്റില്ല. ഞാന്‍ എന്റെ പ്രത്യയശാസ്ത്ര പ്രകാരം സംസാരിച്ചു. അംബേദ്കറോ, പെരിയാറോ, തിരുമാവളവനോ പറഞ്ഞതില്‍ കൂടുതല്‍ ഞാന്‍ സംസാരിച്ചിട്ടില്ല. എനിക്ക് എംഎല്‍എയോ മന്ത്രിയോ യൂത്ത് വിംഗ് സെക്രട്ടറിയോ ആവാം, നാളെ ചിലപ്പോള്‍ ഇല്ലായിരിക്കാം. എന്നാല്‍ മനുഷ്യനായിരിക്കുക എന്നത് അതിലും പ്രധാനമാണ്. നീറ്റ് ആറ് വര്‍ഷം പഴക്കമുള്ള പ്രശ്നമാണ്. പക്ഷേ ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി സനാതനത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വിഷയമാണ്, ഞങ്ങള്‍ അതിനെ എക്കാലവും എതിര്‍ക്കും,’ ഉദയനിധി പറഞ്ഞു.

അറസ്റ്റ് ചെയ്താൽ അരവിന്ദ് കെജ്‌രിവാൾ ഡൽഹി സർക്കാരിനെ ജയിലിൽ നിന്ന് നയിക്കും: എഎപി

നേരത്തെ സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യപ്പെടുത്തിയ ഉദയനിധി സ്റ്റാലിന്‍ താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button