Latest NewsIndiaNews

കേന്ദ്ര വിവരാവകാശ കമ്മീഷണറായി ഹീരാലാൽ സമരിയ സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: മുഖ്യ വിവരാവകാശ കമ്മീഷണറായി ഹീരാലാല്‍ സമരിയയെ നിയമിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഹീരാലാല്‍ സമരിയയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇതോടെ, രാജ്യത്തെ ആദ്യത്തെ ദളിത് മുഖ്യ വിവരാവകാശ കമ്മീഷണറെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.

ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ മൂന്നിന് വൈകെ സിന്‍ഹയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞത്.

‘സനാതന ധര്‍മത്തെ എന്നും എതിര്‍ക്കും’: ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍

രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഗ്രാമമായ പഹാരിയിലാണ് സമരിയ ജനിച്ചത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സമരിയ ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 നവംബര്‍ 7 ന് അദ്ദേഹം സിഐസിയില്‍ വിവരാവകാശ കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്തു.

shortlink

Post Your Comments


Back to top button