അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയാണ് സരസ്വതി. ബ്രഹ്‌മാവിന്റെ സൃഷ്ടിയാണ് സരസ്വതി ദേവി. മഹാഭദ്ര, പത്മാക്ഷ, വരപ്രദ, ദിവ്യാംഗ എന്നിങ്ങനെ പല പേരുകളിലും ദേവി അറിയപ്പെടുന്നു. ബ്രഹ്‌മാവ് സൃഷ്ടിച്ച ലോകത്ത് ദേവി തന്റെ ജ്ഞാനത്തിലൂടെ വിവേകം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. സരസ്വതി ദേവി ഭരിക്കുന്ന മേഖലയാണ് അറിവ്. സംഗീതജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ ദേവിയെ വിശ്വസ്തതയോടെ ആരാധിക്കുകയും അവരുടെ ബൗദ്ധികവും കലാപരവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സരസ്വതീ ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു.
സരസ്വതി ദേവിയില്‍ നിന്നാണ് വേദങ്ങള്‍ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. അതിനാല്‍ ഏത് വേദപാഠവും ആരംഭിക്കുന്നതും അവസാനിക്കുന്നതും സരസ്വതി വന്ദനത്തിലാണ്. സരസ്വതി മന്ത്രങ്ങള്‍ ജപിക്കുന്നത് ഒരു ഭക്തന് അറിവും വിവേകവും ഐശ്വര്യവും നല്‍കുന്നു.
മനുഷ്യരാശിയുടെ ഭാവങ്ങള്‍ക്ക് ഭാഷ നല്‍കിയ ദേവിയെ സ്തുതിക്കാനാണ് സരസ്വതി മന്ത്രം ജപിക്കുന്നത്. നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും സാധ്യമായ എല്ലാ വിധത്തിലും നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ദേവതയാണ് സരസ്വതി. സരസ്വതി മന്ത്രം ജപിക്കുന്നത് നിങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കാനും നിങ്ങളുടെ അക്കാദമികവും ആത്മീയവുമായ അറിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പരിശുദ്ധി, സത്യം, അറിവ്, സര്‍ഗ്ഗാത്മകത എന്നിവയെ പ്രതിനിധീകരിക്കുന്ന ദേവിയെ ഇതിലൂടെ നിങ്ങള്‍ക്ക് ആരാധിക്കാം. സരസ്വതി മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും തടസ്സമാകുന്ന ഏത് പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഒഴിവാക്കാനാകുമെന്ന് പറയപ്പെടുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ശക്തമായ ആശയവിനിമയ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സരസ്വതി മന്ത്രം ജപിക്കുമ്പോള്‍ പാലിക്കേണ്ട ഒരു പ്രത്യേക രീതി ഉണ്ട്. മന്ത്രജപം തുടങ്ങുന്നതിന് മുമ്പ് കുളിക്കുക എന്നതാണ് ഏറ്റവും അത്യാവശ്യമായ കാര്യം. ദേവി ധരിക്കുന്ന നിറം വെള്ളയായതിനാല്‍, ശുദ്ധമായ വിശ്വാസത്തിന്റെയും ദേവിയോടുള്ള പൂര്‍ണ്ണമായ ഭക്തിയുടെയും അടയാളമായി വെള്ളയോ മഞ്ഞയോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് അഭികാമ്യം. സരസ്വതി ദേവിയുടെ ഒരു വിഗ്രഹത്തിനോ ചിത്രത്തിനോ മുന്നില്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ഇരുന്ന് വേണം സരസ്വതി മന്ത്രം ജപിക്കാന്‍. വിഗ്രഹം ഒരു വെള്ള തുണിയില്‍ വയ്ക്കുകയും വെളുത്ത പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുക. ഇത് ദേവിയെ വളരെയധികം പ്രസാദിപ്പിക്കുന്നു. ഒരു സ്ഫടിക അല്ലെങ്കില്‍ രുദ്രാക്ഷ ജപമാല ഉപയോഗിക്കുകയും അതിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്നതിന് 48 ദിവസം തുടര്‍ച്ചയായി ഈ മന്ത്രം ജപിക്കുകയും ചെയ്യുക.
സരസ്വതീ നമസ്തുഭ്യം, വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി, സിദ്ധിര്‍ ഭവതു മേ സദാ”
സരസ്വതി മന്ത്രം ജപിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. കാരണം അത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും പഠിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ വികസിപ്പിക്കുകയും ചെയ്യും. ഇതിന് നിങ്ങളുടെ സംസാരശേഷി വര്‍ദ്ധിപ്പിക്കാനും നിങ്ങളെ കൂടുതല്‍ ബുദ്ധിമാനാക്കാനും കഴിയും. ഈ മന്ത്രം ചൊല്ലുന്നതിലൂടെ, ജ്ഞാനത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് നിങ്ങള്‍ക്ക് അനുഭവപ്പെടും. ആശയക്കുഴപ്പത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും നിങ്ങള്‍ക്ക് പഠനം എളുപ്പമാക്കുകയും ചെയ്യും.
Post Your Comments