ഭൂമിയില്‍ നടക്കുന്ന ഓരോ കാര്യങ്ങളെയും പ്രവചിച്ച ജ്യോതിഷിയാണ് ബള്‍ഗേറിയക്കാരിയായ ബാബ വംഗ. 25 വര്‍ഷങ്ങള്‍ക്ക് മുമ്പെയാണ് ബാബ വംഗ ഭൂമിയുടെ അവസാനം വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചത് .
Read Also: സംസ്ഥാനത്തിന്റെ നഗരനയം ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കും: എം ബി രാജേഷ്
1911ല്‍ വന്‍ഗേലിയ പന്‍ഡേവ ദിമിത്രോവയിലാണ് വാന്‍ഗ ജനിച്ചത്. 12-ാം വയസ്സില്‍ കൊടുങ്കാറ്റില്‍പ്പെട്ട് കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട വംഗയെ കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തോട് വിട പറഞ്ഞ ബാബ വംഗയുടെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്. 2024ല്‍ സംഭവിക്കുമെന്ന് ബാബ വംഗ പറഞ്ഞ കാര്യങ്ങള്‍ ഡെയ്ലി സ്റ്റാര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടത്.
2024ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ സ്വന്തം രാജ്യത്തെ ഒരു പൗരന്‍ തന്നെ ശ്രമം നടത്തുമെന്ന് ബാബ വംഗ പറയുന്നു. യൂറോപ്പിലെങ്ങും ഭീകരാക്രമണം വര്‍ധിക്കും. പ്രധാനപ്പെട്ട ഒരു രാജ്യം ജൈവായുധങ്ങള്‍ പരീക്ഷിക്കുകയോ പ്രയോഗിക്കുകയോ ചെയ്യും.
ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകും . കട ബാദ്ധ്യതകള്‍ വര്‍ധിക്കുന്നതും രാഷ്ട്രീയ പിരിമുറുക്കങ്ങളും ഉയരുന്നത് ഇതിന് ഒരു കാരണമാകും. വലിയ പ്രകൃതി ദുരന്തങ്ങളുണ്ടാകും സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കും. ജലശുചീകരണ ശാലകള്‍, വൈദ്യുതി നിലയങ്ങള്‍ എന്നിവയും ആക്രമിക്കപ്പെടും.
അള്‍ഷിമേഴ്‌സ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പുതിയ ചികിത്സാരീതികള്‍ കണ്ടെത്തും. ക്വാണ്ടവുമായി ബന്ധപ്പെട്ട് വലിയ കണക്കുകൂട്ടലുകള്‍ ഉണ്ടാകുമെന്നും വംഗയുടെ പ്രവചനത്തില്‍ പറയുന്നു.
Leave a Comment