Latest NewsNewsBusiness

കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് തുടക്കമിടുന്നു: കരട് രൂപം ഉടൻ തയ്യാറാക്കിയേക്കും

സ്വകാര്യ മേഖലകളിൽ നിന്ന് പരമാവധി നിക്ഷേപം എത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ

സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഉടൻ തുടക്കമിടും. കേരളത്തെ സീറോ എമിഷൻ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകുന്നത്. സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് വലിയ തോതിൽ ഉള്ള നിക്ഷേപങ്ങൾ ആകർഷിക്കാനും, വ്യാവസായിക-വാണിജ്യ മേഖലകളിൽ ഇവയുടെ ഉപയോഗം വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട രൂപം സർക്കാറിന്റെ പരിഗണനയിലാണ്.

കേന്ദ്രസർക്കാരിന്റെ ശാസ്ത്ര, സാങ്കേതിക മന്ത്രാലയവും, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും, അനെർട്ടും സംയുക്തമായി ചേർന്ന് കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനം ആരംഭിക്കാനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. സ്വകാര്യ മേഖലകളിൽ നിന്ന് പരമാവധി നിക്ഷേപം എത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതേസമയം, കേന്ദ്രസർക്കാരിന്റെ ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ മാനദണ്ഡങ്ങൾ അനുസരിച്ച്, പദ്ധതി നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി അനെർട്ടിനെ നിയമിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ സാധ്യത.

Also Read: ധന്വന്തരിയുടെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടത് മാവേലിക്കരയിൽ, സർവരോഗശമനത്തിനും ആയുരാരോഗ്യത്തിനും ഇങ്ങനെ ചെയ്താൽ ഉത്തമം

shortlink

Related Articles

Post Your Comments

Related Articles


Back to top button