ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്രത്തിന് ഇടമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇരുവിഭാഗവും ബന്ധപ്പെട്ടിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ വഴിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
Read Also: യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
‘പരമാധികാരവും സംവേദനക്ഷമതയും വണ്‍വേ സ്ട്രീറ്റുകളാകാന്‍ കഴിയില്ലെന്ന് ജയശങ്കര്‍ തറപ്പിച്ചു പറഞ്ഞു. ‘ഇവിടെ നയതന്ത്രത്തിന് ഇടമുണ്ടെന്ന് എനിക്ക് തോന്നുന്നു. കാനഡയിലെ എന്റെ സഹപ്രവര്‍ത്തകനും ഇതേ നിലപാട് പ്രകടിപ്പിച്ചതായി എനിക്കറിയാം. അതിനാല്‍ ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നമുക്ക് ഒരു വഴി കണ്ടെത്താനാകുമെന്നാണ് എന്റെ പ്രതീക്ഷ.’ അദ്ദേഹം വിശദമാക്കി.
Post Your Comments