ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആഗോള ടെക് ഭീമനായ ആപ്പിൾ. കുറഞ്ഞ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള വരുമാനമാണ് ഇന്ത്യയിൽ നിന്നും നേടാൻ സാധിച്ചതെന്ന് സിഇഒ ടിം കുക്ക് വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ അടുത്തിടെ ലോഞ്ച് ചെയ്ത രണ്ട് സ്റ്റോറുകളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് ആപ്പിളിന്റെ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്.
ആപ്പിളിന്റെ രണ്ട് സ്റ്റോറുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ടിം കുക്ക് വ്യക്തമാക്കി. ടിം കുക്ക് നേരിട്ടെത്തിയാണ് ആപ്പിൾ സ്റ്റോറുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ആപ്പിളിലെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ലുക്കാ മേസ്ത്രി പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഈ വർഷം ഇന്ത്യയിൽ നിന്നും 43.8 ബില്യൺ യുഎസ് ഡോളറിന്റെ വരുമാനം നേടാൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ സർവകാല റെക്കോർഡാണിത്. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓരോ വർഷവും ആപ്പിൾ പുതിയ ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിക്കാറുണ്ട്.
Post Your Comments