ബെയ്ജിംഗ്: ഒരു പുതിയ കുടുംബ ജീവിത സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ചൈന. ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടിയതോടെയാണ് ചൈന പുതിയ കുടുംബ രീതി ഏര്‍പ്പെടുത്തുന്നത്. പുതിയ രീതിയിലുള്ള വിവാഹങ്ങളിലേയ്ക്ക് കടക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: ഹൃദയം വേദനിപ്പിച്ച കേസ്: ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ്
പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടുകളെ പാര്‍ട്ടി ഉദ്യോഗസ്ഥര്‍ സ്വാധീനിക്കണമെന്നും ഷി ജിന്‍പിംഗ് പറയുന്നു. ചൈനയിലെ കമ്മ്യൂണിറ്റി പാര്‍ട്ടി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ചൈനയുടെ പരമ്പരാഗത സദ്ഗുണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സ്ത്രീകളുടെ പങ്ക് അവരെ അറിയിക്കുന്നതിനുള്ള ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ നല്‍കണമെന്ന് ഷി ജിന്‍പിംഗ് അഭ്യര്‍ഥിച്ചു. അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പലര്‍ക്കും സ്ത്രീകളെ ജോലിക്ക് വിടുന്നതിനോട് യോജിപ്പ് ഇല്ല.
വിവാഹത്തിന്റെയും കുട്ടികളെ പ്രസവിക്കുന്നതിന്റെയും ഒരു പുതിയ സംസ്‌കാരം സജീവമായി വളര്‍ത്തിയെടുക്കുകയും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവജനങ്ങളുടെ വീക്ഷണത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.
Post Your Comments