ലോകത്ത് ഏറ്റവും പ്രചാരമുള്ള നിഘണ്ടുവായ കോളിൻസ് കോർപ്പസ് നിഘണ്ടുവിലേക്ക് പുതിയൊരു വാക്ക് കൂടി ഉൾപ്പെടുത്തി. 2023ലെ ‘കോളിൻസ് വേഡ് ഓഫ് ദ ഇയർ’ ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ചുരുക്കപേരായ എ.ഐയെ ആണ് കോളിൻസ് നിഘണ്ടു പ്രസാദകർ തിരഞ്ഞെടുത്തിരിക്കുന്നത്. 2023-ലെ പ്രധാന വിഷയവും, ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച വാക്കുകൂടിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതുകൊണ്ടാണ് നിഘണ്ടുവിലെ ലെക്സിക്കോഗ്രാഫർമാർ (നിഘണ്ടു എഴുതുന്നവർ) ഈ പേര് തിരഞ്ഞെടുത്തത്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപ്പന, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ സ്വാധീനമാണ് എ.ഐ ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം നവംബറിൽ ടെക്സ്റ്റ് ജനറേറ്റർ ചാറ്റ്ജിപിടി പുറത്തിറക്കിയതിനെ തുടർന്ന് എഐയുടെ സാധ്യതകളും, സ്വാധീനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം എന്തെന്ന് ചോദിച്ചാൽ നിസംശയം പറയാൻ കഴിയുന്ന ഉത്തരമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ്. ചുരുങ്ങിയ കാലയളവിനുള്ളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വലിയ രീതിയിലുള്ള മാറ്റം സൃഷ്ടിക്കാൻ ഇവയ്ക്ക് സാധിച്ചിട്ടുണ്ട്.
Also Read: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
Post Your Comments