Latest NewsIndiaNews

ദീപാവലിയ്ക്ക് 21 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് റെക്കോര്‍ഡിടാന്‍ അയോധ്യ

അയോധ്യ:  ദീപാവലി ആഘോഷങ്ങള്‍ക്കായി രാജ്യം അവസാന തയ്യാറെടുപ്പിലാണ്. ഇത്തവണയും ദീപാവലി ദിനത്തില്‍ ദീപങ്ങള്‍ കത്തിച്ച് റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുകയാണ് അയോധ്യ. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് മുതല്‍ വിവിധങ്ങളായ രീതിയിലാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. 2017 മുതല്‍ ഇവിടെ അയോധ്യ ദീപോത്സവം ആഘോഷിക്കാറുണ്ട്.

Read Also: പലസ്തീൻ ഐക്യദാർഢ്യ സെമിനാർ: സിപിഎമ്മിന്റെ ക്ഷണം നിരസിച്ച് മുസ്ലിംലീഗ്

ആദ്യത്തെ ദീപോത്സവത്തില്‍ അയോധ്യയില്‍ തെളിഞ്ഞത് 1,71000 ദീപമാണ്. തൊട്ടടുത്ത വര്‍ഷം ദീപങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ റെക്കോര്‍ഡിടാനുള്ള ശ്രമത്തിലാണ് യു.പി ഭരണകൂടം.

25000ഓളം വരുന്ന ഔധ് സര്‍വ്വകലാശാല സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ 21 ലക്ഷം ദീപം അയോധ്യയില്‍ തെളിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അയോധ്യയുടെ 51 ഘാട്ടുകളിലായിട്ടാണ് ഇവ തെളിയിക്കുക.

സരയു നദീതീരത്താണ് അയോധ്യ സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്റെ ജന്മസ്ഥലാണ് അയോധ്യയെന്നാണ് വിശ്വാസം. ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാമവിഗ്രഹം അയോധ്യയില്‍ സ്ഥാപിക്കാന്‍ പോകുന്നത്. ജനുവരി 22നാണ് ഈ ചടങ്ങ് സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുക്കും.

ഇതിനു മുന്നോടിയായാണ് അയോധ്യയില്‍ ദീപാവലി വലിയ രീതിയില്‍ ആഘോഷിക്കുന്നത്. ഇതോടെ ആഗോള തലത്തിലും അയോധ്യ ചര്‍ച്ചയാകും. പുതിയ റെക്കോര്‍ഡും അയോധ്യ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button